Hero Image

നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചേർസ് എഡ്യൂക്കേഷൻ പ്രോഗ്രാമിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം; പ്രവേശന പരീക്ഷ ജൂൺ 12ന്

നാലുവർഷം കാലാവധിയുള്ള ഇന്റഗ്രേറ്റഡ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ജൂൺ 12നാണ് പ്രവേശന പരീക്ഷ നടക്കുക. പ്ലസ് ടു അടിസ്ഥാന യോഗ്യത നേടിയവർക്കും ഇത്തവണ പരീക്ഷ എഴുതിയവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

ആകെ 6100 സീറ്റുകൾ ഉള്ളതിലേക്ക് ഏപ്രിൽ 30 രാത്രി 11.30 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാവുക. പ്രായപരിധിയില്ലാതെ ആർക്കും അപേക്ഷിക്കാവുന്ന പരീക്ഷക്കായി അപേക്ഷ സമർപ്പിക്കുന്നവർക്ക് മെയ് 2 മുതൽ മെയ് 4 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും അവസരം നൽകും.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാകുന്ന ബി എ, ബി എസ് സി, ബികോം ബിരുദങ്ങളിലൊന്നും ബിഎഡും സംയോജിപ്പിച്ചുള്ള പ്രോഗ്രാമിൽ ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഡിഗ്രിയും നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ബിരുദ തലത്തിൽ തെരഞ്ഞെടുക്കുന്ന മേജർ വിഷയത്തിന്റെ അടിസ്ഥാനത്തിൽ എം എ, എം എസ് സി, എം കോം അല്ലെങ്കിൽ എം എഡിനോ ചേർന്ന് ഉപരിപഠനം നടത്തുന്നതിനും ഇതിലൂടെ സാധിക്കും.

READ ON APP